ഉത്തരം മുട്ടിച്ച ഒരു ചോദ്യം (Part 1) NB: ഇങ്ങനെ ഫിലോസഫി പറയാൻ ആഗ്രഹമില്ലെങ്കിലും ഇതിലെ ചില യാഥാർത്ഥ്യങ്ങൾ ചിലർക്കെങ്കിലും സ്വന്തം ജീവിതത്തോട് ബന്ധപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നു...😌😇 സ്കൂൾ പ്രവേശനോത്സവങ്ങളിലെ ആദ്യ ക്ലാസുകളിൽ സ്ഥിരമായി നേരിട്ടിരുന്ന ഒരു വലിയ പ്രതിസന്ധിയുണ്ടായിരുന്നു..... ഭാവിയിൽ ആരാവണമെന്ന ചോദ്യം..... ആദ്യദിനമായതിനാൽ ക്ലാസിൽ വരുന്ന അധ്യാപകരുടെ പ്രധാന അജണ്ട പരിചയപ്പെടലാണ് ..... പേരിൻ്റെയും സ്ഥലത്തിൻ്റെയും കൂടെ dream ചോദിക്കാത്ത അധ്യാപകർ വളരെ കുറവായിരുന്നു.... എന്നാൽ, അതിനുത്തരമായി ഇന്നോളം പറഞ്ഞതൊന്നുമായിരുന്നില്ല യഥാർത്ഥ സ്വപ്നങ്ങൾ.... ബെഞ്ചിൻ്റെ ഒരറ്റത്തു നിന്ന് തുടങ്ങി ഒരോർത്തരും പറഞ്ഞ് പറഞ്ഞ് തന്നിലേക്ക് എത്തുന്നതിനു മുമ്പ് കണ്ടെത്തുന്ന സ്വപ്നങ്ങൾ ഓരോ വർഷവും ഓരോന്നായിരിന്നു.... നിമിഷനേരങ്ങൾക്കുള്ളിൽ ഒരു സ്വപ്നം കണ്ടെത്തുക എന്നത് വലിയ കഷ്ടപ്പാടുള്ള ഒരു ജോലിയാണ്.... അത് സ്വപ്നങ്ങൾ ഇല്ലാത്തത് കൊണ്ടായിരുന്നല്ല, മറിച്ച് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിട്ടാണ് നമ്മുടെ മറുപടിയെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ പരിഷ്കാരിയായിപ്പോവുമോ എന്ന ഭയം തന്നെയായിരുന്നു.....
Posts
- Get link
- X
- Other Apps
ഇവരോടൊക്കെ ഇനി എന്ത് പറയാനാ.....🤐🤐എങ്ങനെ പറയാനാ........😔😔😔 ഇത് വായിച്ചിട്ട് ഞാനൊരു ഭീരുവാണെന്ന് തോന്നുന്നവരുണ്ടാകാം.... എന്നാലും സാരമില്ല....പറയാതെ വയ്യ..... അപ്രതീക്ഷിതമായി കിട്ടിയ ലീവുകൾ വളരെ വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്ന കുറേ ആളുകളെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു.... ലീവ് ഉണ്ടെന്ന അറിയിപ്പു വന്നതിന്റെ പിറ്റേന്നു തന്നെ ഫ്രണ്ട്സിന്റെ കൂടെ റോയൽ എൻഫീൽഡ് ബുള്ളറ്റുമെടുത്ത് മൂന്ന് ദിവസത്തെ ഊട്ടി ട്രിപ്പിനു പോയ പഴയ schoolmate. പ്രൈമറി, സെക്കന്ററി കൊറോണ സാധ്യതകൾ കഷ്ടപ്പെട്ട് പട്ടികപ്പെടുത്തുന്നുണ്ടെങ്കിലും, വിവരക്കേട് കൊണ്ട് അസുഖം വന്നവരുടെ പട്ടിക ഉണ്ടാകുമ്പോൾ അതിൽ ആദ്യ സ്ഥാനം പിടിക്കാൻ മാത്രം ഇതുപകരിക്കും.... ഒരു മാസക്കാലത്തേക്ക് സംസ്ഥാനം മൊത്തം "isolation" ൽ നിൽക്കുമ്പോൾ അടുത്ത ആഴ്ച തീരുമാനിച്ച മകന്റെ കല്യാണത്തിനു 2000 ആൾക്കാരെ ക്ഷണിച്ചു തീർക്കാൻ ഓടി നടക്കുന്നവർ..... (ബിരിയാണി പോയാലും കൊറോണ വേണ്ടേ....) അടിയന്തര ആചാരങ്ങൾ നടത്തി റിസപ്ഷനുകൾ നീട്ടിവെക്കുക എന്ന ഒരു അവസാനഘട്ട ഓപ്ഷൻ ഉണ്ടായിട്ടും..... 50% ത്തോളം ഇതര സംസ്ഥാനവിദ്യാർഥികൾ പഠിക്കുന്ന NIT Calicut ൽ വരെ ഇതര സം...
- Get link
- X
- Other Apps
❤️❤️Dedicated to all engineers❤️❤️ ഇതിൽ പറയുന്ന എന്തേലും സംഭവത്തിൽ ആർക്കേലും സാദൃശ്യം തോന്നുന്നെങ്കിൽ ഇത് അങ്ങനെയുള്ളവരെ പറ്റി തന്നെയാണ്.🙃 വർഷം 2016, Entrance coaching എന്ന ഭീകരതയെ അഭിമുഖീകരിക്കാൻ തയ്യാറായി നിൽക്കുേമ്പാഴാണ് ആ വാർത്ത വരുന്നത്. NIT Calicut ൽ അഡ്മിഷൻ കിട്ടിയിരിക്കുന്നു. ആ വാർത്തയുടെ പകുതി കേട്ടപ്പോഴേക്കും വെറും ഒരു മാസം മുന്നേ തുടങ്ങിയ entrance coaching class ൽ നിന്നും ബാഗും ലഗ്ഗേജും എടുത്ത് കൊണ്ട് നാട്ടിലേക്ക് ഒരു ഓട്ടമായിരുന്നു. Repeating എന്ന പരിപാടിയിൽ നിന്ന് ചാടി പോരാൻ മനസ് പാക്ക് ചെയ്ത് വെച്ചതോണ്ട് ബാഗ് പാക്ക് ചെയ്യാൻ അധികം സമയം വേണ്ടി വന്നില്ല. പൊട്ടിക്കാതെ വെച്ച Allen Kota യുടെ study materials അതുപോലെ തന്നെ institute നു തിരിച്ചു കൊടുത്തു. അങ്ങനെ NIT Calicut 2016 engineering batch ൽ കയറിക്കൂടി. Btech Mechanical engineering. പല celebrity interviews ലും ചോദിച്ചു കേട്ടിട്ടുള്ള ഒരു ചോദ്യമാണ് ജീവിതത്തിൽ അവരോട് ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചിട്ടുള്ള ചോദ്യം എന്താണെന്ന്. എന്നാൽ ഒരു എഞ്ചിനിയർ/ എഞ്ചിനീയറിങ്ങ് വിദ്യാർഥിയോട് ഇതേ ചോദ്യം ചോദിച...
- Get link
- X
- Other Apps
ബയ്യാ...ഹിന്ദി മാലൂം നഹീ...... Dedicated to all my beloved Hindi Teachers ചാര്‍ളി പോലെയുള്ള സിനിമകള്‍ കണ്ട് ഇറങ്ങുമ്പോഴൊക്കെ വിചാരിക്കും ജീവിതം കുറച്ചു കൂടി തഗ് ആക്കണം എന്ന്......എവിടെ നടക്കാന്‍.....ഒരു ശരാശരി മലയാളിയുടെ അതേ പ്രശ്നങ്ങള്‍.എന്നാലും ഇതൊക്കെ വേറെ രീതിയില്‍ സ്വാധീനിക്കാറുണ്ട്.എഞ്ചിനീയറിങ് ഒക്കെ ചെയ്ത് തുടങ്ങിയപ്പോ പഴയത് എന്തൊക്കെയോ നഷ്ടപ്പെടുന്നതു പോലെ (ബുദ്ധിജീവി സ്റ്റൈലില്‍ പറഞ്ഞാല്‍ ഗൃഹാതുര |ഓര്‍മകളുടെ വേട്ടയാടല്‍). ഇങ്ങനെയൊക്കെ ആലോചിച്ച് ഇരിക്കുമ്പോള്‍ കുറേ വിപ്ലവ ആശയങ്ങള്‍ മനസ്സില്‍ വരും.ഒരു പുസ്തകം തന്നെ എഴുതി അങ്ങ് പബ്ലിഷ് ചെയ്താലോ.....പക്ഷേ എന്തിനെ കുറിച്ച് എഴുതും......അല്ലേല്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങി ഫ്രീ മോട്ടിവേഷന്‍ കൊടുത്തേക്കാം......അപ്പോഴാ അറിഞ്ഞത് മോട്ടിവേഷന്‍ കേരളത്തില്‍ നിറഞ്ഞ് കവിയാണെന്ന്.....ഒന്നും വേണ്ട ഒരു ബ്ലോഗ് എങ്കിലും തുടങ്ങാം എന്ന് കരുതി ആവേശത്തില്‍ ബ്ലോഗ് ഒക്കെ തുടങ്ങി. പണ്ട് ഏഴാം ക്ലാസില്‍ വെച്ച് കമ്പ്യൂട്ടര്‍ ടീച്ചര്‍ മലയാളം ടൈപ്പിങ് പഠിപ്പിച്ചപ്പോള്‍ എങ്ങനെയോ പഠിച്ചത് ഉപകാരമായി (ഈ ഒരു ആവ...