ബയ്യാ...ഹിന്ദി മാലൂം നഹീ...... Dedicated to all my beloved Hindi Teachers ചാര്‍ളി പോലെയുള്ള സിനിമകള്‍ കണ്ട് ഇറങ്ങുമ്പോഴൊക്കെ വിചാരിക്കും ജീവിതം കുറച്ചു കൂടി തഗ് ആക്കണം എന്ന്......എവിടെ നടക്കാന്‍.....ഒരു ശരാശരി മലയാളിയുടെ അതേ പ്രശ്നങ്ങള്‍.എന്നാലും ഇതൊക്കെ വേറെ രീതിയില്‍ സ്വാധീനിക്കാറുണ്ട്.എഞ്ചിനീയറിങ് ഒക്കെ ചെയ്ത് തുടങ്ങിയപ്പോ പഴയത് എന്തൊക്കെയോ നഷ്ടപ്പെടുന്നതു പോലെ (ബുദ്ധിജീവി സ്റ്റൈലില്‍ പറഞ്ഞാല്‍ ഗൃഹാതുര |ഓര്‍മകളുടെ വേട്ടയാടല്‍). ഇങ്ങനെയൊക്കെ ആലോചിച്ച് ഇരിക്കുമ്പോള്‍ കുറേ വിപ്ലവ ആശയങ്ങള്‍ മനസ്സില്‍ വരും.ഒരു പുസ്തകം തന്നെ എഴുതി അങ്ങ് പബ്ലിഷ് ചെയ്താലോ.....പക്ഷേ എന്തിനെ കുറിച്ച് എഴുതും......അല്ലേല്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങി ഫ്രീ മോട്ടിവേഷന്‍ കൊടുത്തേക്കാം......അപ്പോഴാ അറിഞ്ഞത് മോട്ടിവേഷന്‍ കേരളത്തില്‍ നിറഞ്ഞ് കവിയാണെന്ന്.....ഒന്നും വേണ്ട ഒരു ബ്ലോഗ് എങ്കിലും തുടങ്ങാം എന്ന് കരുതി ആവേശത്തില്‍ ബ്ലോഗ് ഒക്കെ തുടങ്ങി. പണ്ട് ഏഴാം ക്ലാസില്‍ വെച്ച് കമ്പ്യൂട്ടര്‍ ടീച്ചര്‍ മലയാളം ടൈപ്പിങ് പഠിപ്പിച്ചപ്പോള്‍ എങ്ങനെയോ പഠിച്ചത് ഉപകാരമായി (ഈ ഒരു ആവ...
Posts
Showing posts from June, 2019