❤️❤️Dedicated to all engineers❤️❤️
ഇതിൽ പറയുന്ന എന്തേലും സംഭവത്തിൽ ആർക്കേലും സാദൃശ്യം തോന്നുന്നെങ്കിൽ ഇത് അങ്ങനെയുള്ളവരെ പറ്റി തന്നെയാണ്.🙃
വർഷം 2016, Entrance coaching എന്ന ഭീകരതയെ അഭിമുഖീകരിക്കാൻ തയ്യാറായി നിൽക്കുേമ്പാഴാണ് ആ വാർത്ത വരുന്നത്. NIT Calicut ൽ അഡ്മിഷൻ കിട്ടിയിരിക്കുന്നു. ആ വാർത്തയുടെ പകുതി കേട്ടപ്പോഴേക്കും വെറും ഒരു മാസം മുന്നേ തുടങ്ങിയ entrance coaching class ൽ നിന്നും ബാഗും ലഗ്ഗേജും എടുത്ത് കൊണ്ട് നാട്ടിലേക്ക് ഒരു ഓട്ടമായിരുന്നു. Repeating എന്ന പരിപാടിയിൽ നിന്ന് ചാടി പോരാൻ മനസ് പാക്ക് ചെയ്ത് വെച്ചതോണ്ട് ബാഗ് പാക്ക് ചെയ്യാൻ അധികം സമയം വേണ്ടി വന്നില്ല. പൊട്ടിക്കാതെ വെച്ച Allen Kota യുടെ study materials അതുപോലെ തന്നെ institute നു തിരിച്ചു കൊടുത്തു. അങ്ങനെ NIT Calicut 2016 engineering batch ൽ കയറിക്കൂടി. Btech Mechanical engineering.
പല celebrity interviews ലും ചോദിച്ചു കേട്ടിട്ടുള്ള ഒരു ചോദ്യമാണ് ജീവിതത്തിൽ അവരോട് ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചിട്ടുള്ള ചോദ്യം എന്താണെന്ന്. എന്നാൽ ഒരു എഞ്ചിനിയർ/ എഞ്ചിനീയറിങ്ങ് വിദ്യാർഥിയോട് ഇതേ ചോദ്യം ചോദിച്ചാൽ ഉത്തരം വളരെ എളുപ്പമാണ് .മിക്കവാറും അവ ഇതായിരിക്കും
1) എഞ്ചിനിയറിങ്ങിനൊക്കെ ഇപ്പോ scope ഉണ്ടോ ?
2) ഓ എഞ്ചിനിയറിങ്ങ് ആണല്ലേ, അവിടെ ഒരുത്തൻ 5 വർഷം മുമ്പ് എഞ്ചിനിയറിങ്ങ് കഴിഞ്ഞതാ...ഇപ്പോഴും വീട്ടിലിരിക്കാണ്.. നിങ്ങളുടെ കാര്യം ഒക്കെ എങ്ങനെയാ ?
3) മെഡിസിനു ട്രൈ ചെയ്തില്ലേ ....??
4)ഇപ്പോ എല്ലാരും പൊതുവേ എഞ്ചിനിയറിങ്ങാണല്ലേ എടുക്കുന്നത്. എന്റെ നാട്ടിൽ തന്നെ കൊറേ ഉണ്ട് .അതെന്താ എല്ലാരും ഇതിനു പോവുന്നത്....??? (വെറുതേ കൊടുക്കുന്നതാണോ എന്ന മട്ടിൽ)
5) ഇതിപ്പോ ഒരു ഡിഗ്രിയെന്നൊക്കെ പറയാൻ പറ്റുവോ...?? വല്ല PSC കൂടി നോക്ക് ,എന്നാ പണി വല്ലതും കിട്ടും
6) ഇന്ത്യയിൽ എന്തായാലും ചാൻസ് ഇല്ലാ.... പുറത്തും നല്ല ബുദ്ധിമുട്ടാവും ജോലി കിട്ടാൻ...( ചുരുക്കി പറഞ്ഞാൽ ലോകത്ത് എവിടേയും ജോലി കിട്ടൂലാന്ന്)
(ഇനിയും വെറൈറ്റി ചോദ്യങ്ങൾ ഉണ്ടേൽ കമന്റ് ബോക്സിൽ ഇടുക)
എഞ്ചിനീയറിങ്ങ്/മെഡിസിൻ എന്ന രണ്ട് ഓപ്ഷൻസ് ഇന്നും സയൻസ് പഠിച്ച് ഇറങ്ങുന്നവരെ കാത്തിരിക്കുന്നതാണ്. അവസരങ്ങളുടെ ലോകം വിശാലമാണെന്നൊക്കെ പറയാറുണ്ടെങ്കിലും ഈ രണ്ട് ഓപ്ഷൻസിനും മുന്നിലാണ് പൊതുവേ ഭൂരിഭാഗം സയൻസ് കാരും എത്താറുള്ളത്. നന്നായി കഷ്ടപ്പെട്ടിട്ടു തന്നെയാണ് ഓരോ വിദ്യാർഥിയും IIT, NIT, Medical colleges, etc.. കളിലൊക്കെ എത്തിപ്പെടുന്നത്. പലരും ഒരു വർഷക്കാലം ഇത്തരം എൻട്രൻസ് എക്സാമുകൾക്കു വേണ്ടി പഠിക്കാൻ മാറ്റിവെക്കുന്നു. റിപ്പീറ്റിങ്ങ് എന്ന് വിളിക്കുന്ന ആ ഒരു പരിപാടി അത്രക്ക് രസമുള്ള ഏർപ്പാടല്ല.
MBBS കാരോട് അങ്ങേ അറ്റം ബഹുമാനം നിലനിറുത്തി കൊണ്ട് തന്നെ പറയട്ടെ, ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർഥിക്കു കൊടുക്കുന്നതിന്റെ പകുതി വില പോലും പലരും ഒരു premier engineering college ൽ പഠിക്കുന്നവർക്ക് കൊടുക്കാറില്ല എന്നതിന്റെ ഉദാഹരണമാണ് മുകളിലെ ചോദ്യങ്ങൾ. കുടുംബങ്ങളിലെ പരിപാടികളിൽ, അങ്ങാടികളിൽ എന്ന് തുടങ്ങി ഒരു എഞ്ചിനിയറിംങ്ങ്കാരനെ എവിടെയൊക്കെ കിട്ടുന്നുവോ അവിടെയൊക്കെ. ഈ ചോദ്യങ്ങൾക്ക് പലപ്പോഴും ഞാനടക്കമുള്ള എഞ്ചിനിയറിംങ്ങ് വിദ്യാർഥികൾ മൗനം പാലിക്കാറാണ് പതിവ്. കാരണം ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവരോട് യാഥാർത്ഥ്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ നല്ല പണിയാണ്.
Campus placement കിട്ടിയപ്പോ കരുതി ഇനി ഇമ്മാതിരി ചോദ്യങ്ങൾ കേൾക്കണ്ടല്ലോ എന്ന്.....എവിടെ....ഒരു രക്ഷയുമില്ല...next series of questions ഇറക്കി.
1) നമ്മുടെ നാട്ടിൽ ജോലി ഒന്നും കിട്ടീലേ....??
2) Salary ഇത്രിയാക്കെയേ ഒള്ളൂ ...??
3) ഈ കമ്പനിയെ ഒക്കെ വിശ്വസിക്കാൻ പറ്റുവോ....??
എന്തായാലും നമ്മളെ കുറിച്ച് ആൾകാർക്ക് നല്ല ആവലാതിയാണ്... എന്താ ഒരു caring....ഒരു ഉത്കണ്ഠ.... സ്വന്തം രക്ഷിതാക്കൾക്കു പോലും ഇത്രക്ക് ഉണ്ടാവും എന്ന് തോന്നുന്നില്ലാ....
ഇവരൊക്കെ എന്തറിഞ്ഞിട്ടാണോ ആവോ ഇതൊക്കെ ചോദിക്കുന്നത്. എൻഞ്ചിനിയറിങ്ങിന്റെ ഒരു സാധ്യതകളെ കുറിച്ചും അറിയാതെ പലരും വെറുതേ കേറി അഭിപ്രായം പറയും. എത്ര വർഷമാണ് കോഴ്സ് എന്ന് പോലും അറിയാതെ ചോദിക്കും കുറേ കാലം ആയല്ലോ പഠിക്കുന്നു ഇത് വരെ തീർന്നില്ലേ എന്ന്..... (നമ്മൾ സപ്ലി അടിച്ച് ഇരിക്കാണോ എന്നതാണ് ഉദ്ദേശിച്ചത്). എല്ലാ പ്രൊഫഷണൽ കോഴ്സിലും അതിൽ കഴിവ് കാണിക്കുന്നവർക്ക് അവസരങ്ങൾ ഉണ്ട് എന്നതൊന്നും ആരും മനസ്സിലാക്കാറില്ലാ. Campus placement വഴി എല്ലാ വർഷവും ഒരുപാട് എഞ്ചിനിയേർസ് ജോലികളിൽ കയറുന്നുണ്ട്.കേരളത്തിൽ അധികം കമ്പനികൾ ഇല്ലാത്തത് ഞങ്ങളുടെ കുറ്റമല്ലല്ലോ.അത് കൊണ്ട് തന്നെ ഭൂരിഭാഗം എഞ്ചിനിയേഴ്സും out of Kerala ആയിരിക്കും work ചെയ്യുന്നത്. ഇതൊന്നും ആരേയും വിളംബരം കൊട്ടി അറിയിക്കാറില്ലെന്നേ ഒള്ളൂ.
4 വർഷം നന്നായി കഷ്ടപ്പെട്ടിട്ടു തന്നെയാണ് ഒരോ എഞ്ചിനിയേർസും പുറത്തിറങ്ങുന്നത്. സത്യം പറഞ്ഞാൽ ഒരു വിധം situations ഒക്കെ സ്വയം കൈകാര്യം ചെയ്യാൻ പ്രാപ്തരാവും. സ്കൂളുകളിലെ final exam കൾക്കിടയിൽ മിനിമം ഒരു ദിവസമെങ്കിലും gap ഉണ്ടെങ്കിൽ ഒരു ദിവസം തന്നെ 2 exams വരെ ഇവിടെ ഉണ്ടാവാറുണ്ട്. എഞ്ചിനീയറിങ്ങാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കോഴ്സ് എന്നല്ല പറയുന്നത്, ലോകത്തിലെ ഏറ്റവും എളുപ്പമുള്ള കോഴ്സ് ഇതല്ല എന്നാണ് പറയുന്നത്.
ഏതൊരു ഫീൽഡിനേയും പോലെ ഇവിടേയും നല്ല competition ഉണ്ട്. ചിലർക്ക് ചിലപ്പോ കുറച്ച് സമയം എടുക്കും ഒന്ന് റെഡി ആവാൻ അത്രേ ഒള്ളൂ.അല്ലാതെ മുകളിലേക്ക് എറിയുന്ന കല്ല് കറക്റ്റ് തലയിൽ വീഴാൻ wait ചെയ്ത് ഇരിക്കുന്നവരല്ലാ എൻഞ്ചിനിയേഴ്സ്.
പിന്നെ എല്ലാറ്റിനും മുകളിൽ വേറെ ഒന്നുണ്ട്, അതിനെ വിധിയെന്നോ നിമിത്തമെന്നോ അല്ലേൽ വേറെ എന്ത് വിളിച്ചാലും അങ്ങനെ ഒന്നുണ്ട്.അത് എഞ്ചിനിയേഴ്സിനു മാത്രമൊന്നുമല്ലാ..... എല്ലാർക്കും ഉള്ളതാണ് എന്ന് ഓർക്കുന്നത് നന്ന്.
ആരേലും ഇനി ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നുണ്ടെങ്കിൽ ഒന്ന് ആലോചിക്കുക ,അഥവാ അയാൾക്ക് ഒരു ജോലി ഇല്ലെങ്കിൽ നിങ്ങൾക്ക് കൊടുക്കാൻ പറ്റുവോ.... പറ്റുമെങ്കിൽ അടിപൊളി.... ഇല്ലെങ്കിൽ മിണ്ടാതിരിക്കുക...പിന്നെ എഞ്ചിനിയറിങ്ങിന്റെ scope നെ പറ്റിയൊന്നും ആരും പേടിക്കണ്ടാ.... ഇവിടെ മനുഷ്യ വാസം ഉണ്ടേൽ എല്ലാത്തിനും scope ഉണ്ട്.
- Aseem Panoli
Comments
Post a Comment