ഇവരോടൊക്കെ ഇനി എന്ത് പറയാനാ.....🤐🤐എങ്ങനെ പറയാനാ........😔😔😔
ഇത് വായിച്ചിട്ട് ഞാനൊരു ഭീരുവാണെന്ന് തോന്നുന്നവരുണ്ടാകാം.... എന്നാലും സാരമില്ല....പറയാതെ വയ്യ.....
അപ്രതീക്ഷിതമായി കിട്ടിയ ലീവുകൾ വളരെ വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്ന കുറേ ആളുകളെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു....
ലീവ് ഉണ്ടെന്ന അറിയിപ്പു വന്നതിന്റെ പിറ്റേന്നു തന്നെ ഫ്രണ്ട്സിന്റെ കൂടെ റോയൽ എൻഫീൽഡ് ബുള്ളറ്റുമെടുത്ത് മൂന്ന് ദിവസത്തെ ഊട്ടി ട്രിപ്പിനു പോയ പഴയ schoolmate.
പ്രൈമറി, സെക്കന്ററി കൊറോണ സാധ്യതകൾ കഷ്ടപ്പെട്ട് പട്ടികപ്പെടുത്തുന്നുണ്ടെങ്കിലും, വിവരക്കേട് കൊണ്ട് അസുഖം വന്നവരുടെ പട്ടിക ഉണ്ടാകുമ്പോൾ അതിൽ ആദ്യ സ്ഥാനം പിടിക്കാൻ മാത്രം ഇതുപകരിക്കും....
ഒരു മാസക്കാലത്തേക്ക് സംസ്ഥാനം മൊത്തം "isolation" ൽ നിൽക്കുമ്പോൾ അടുത്ത ആഴ്ച തീരുമാനിച്ച മകന്റെ കല്യാണത്തിനു 2000 ആൾക്കാരെ ക്ഷണിച്ചു തീർക്കാൻ ഓടി നടക്കുന്നവർ.....
(ബിരിയാണി പോയാലും കൊറോണ വേണ്ടേ....)
അടിയന്തര ആചാരങ്ങൾ നടത്തി റിസപ്ഷനുകൾ നീട്ടിവെക്കുക എന്ന ഒരു അവസാനഘട്ട ഓപ്ഷൻ ഉണ്ടായിട്ടും.....
50% ത്തോളം ഇതര സംസ്ഥാനവിദ്യാർഥികൾ പഠിക്കുന്ന NIT Calicut ൽ വരെ ഇതര സംസ്ഥാനക്കാരുടെ ഹോളി ആഘോഷം ഒരു പരിധി വരെ നിറുത്തി വെച്ചപ്പോൾ, പ്രൗഢഗംഭീരമായി ഹോളി ആഘോഷിച്ച ചില കേരള കോളേജുകൾ......
അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് ആവർത്തിച്ചു പറഞ്ഞിട്ടും, ഒരു മാറ്റവുമില്ലാതെ ക്ലിനിക്കുകളും ആശുപത്രികളും ജനനിബിഡം....
ലോകത്ത് മരിച്ചു വീഴുന്നവരെ അറിയാതെ.... അവരെ രക്ഷിക്കാൻ വേണ്ടി പെടാപാടു പെടുന്ന മെഡിക്കൽ ഫീൽഡിലെ ആളുകളുടെ പ്രയത്ന മറിയാതെ.... സ്കൂൾ കുട്ടികൾക്ക് നഷ്ടപ്പെട്ട ഇരുപത് ദിവസങ്ങളുടെ നൊസ്റ്റാൾജിയയും മാഹാത്മ്യവും വിളിച്ചു പറഞ്ഞു കൊണ്ട് ചില കാവ്യ മഹാത്മാക്കൾ....
ഇവരോടൊക്കെ ചോദിക്കുമ്പോൾ ഒരൊറ്റ ഉത്തരം മാത്രം....
"നമ്മുടെ ജില്ലയിലൊന്നും കൊറോണ ഇല്ലന്നേ"....
അത്യാവശ്യം നല്ല വിദ്യാഭ്യാസമുള്ളവരും ഇങ്ങനെ പറഞ്ഞ് കേൾക്കുമ്പോഴാണ് അന്തം വിടുന്നത്.... ഒരു നിപ്പ കാലത്തിന് സാക്ഷ്യം നിന്ന ജനതയുടെ ഇടയിൽ നിന്ന് വീണ്ടും ഇത്തരം കാര്യങ്ങൾ കേൾക്കുന്നത് എത്രത്തോളം ദൗർഭാഗ്യകരമാണ്.....
നമ്മുടെ ജില്ലാതിർത്തികൾക്ക് അത്ര മാത്രം അകൽച്ചയുള്ളതായി ആരും കരുതണ്ട.... ഒരു പക്ഷേ നമ്മൾ ഉപയോഗിക്കുന്ന ഒരു നാണയം മാത്രം മതി....
ഇതൊക്കെ പറഞ്ഞു തീരുമ്പോൾ ഒരു പക്ഷേ പേടിച്ചരണ്ടവന്റെ ഭാഷയായി തോന്നാം..... സ്വാഭാവികം....കാരണം പേടിക്കാതെ നെഞ്ച് വിരിച്ച് കയറിച്ചെല്ലാൻ ഇത് പാരസറ്റമോളിന്റെ മണമടിച്ച് മാറുന്ന തല്ലിപ്പൊളി പനിയല്ല.... ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്ന ഒരു ലോകാരോഗ്യ പ്രതിസന്ധിയാണ്..... അപ്പോ പിന്നെ കുറച്ച് പേടിക്കുന്നതിൽ തെറ്റൊന്നുമില്ല.... ആ ഇത്തിരി പേടിയാണ് ഒരു ജാഗ്രതയായി വരേണ്ടത്....
രോഗത്തിന്റെ ഭീകരതയേക്കാളുപരി അതിന്റെ വ്യാപനമാണ് പ്രശ്നം.... ഒരു പരിധി വിട്ടാൽ, രോഗികളെ ശുശ്രൂഷിക്കാനുള്ള സൗകര്യങ്ങൾ മതിയാവാതെ വരും.... പിന്നീടങ്ങോട്ട് കൈവിട്ട കളിയാവും.... അതിനെ പ്രതിരോധിക്കാനുള്ള നെട്ടോട്ടമാണിപ്പോൾ നടക്കുന്നത് എന്ന് തിരിച്ചറിയുക.....
നിപ്പ വന്നപ്പോൾ നേരിട്ട കേരളത്തിനു ഇത് പുല്ലാണെന്ന് പറഞ്ഞ് രോഷം കൊള്ളുമ്പോൾ ഒന്നോർക്കുക, നമ്മൾ മികച്ചത് തന്നെയാണ്, പക്ഷേ അത് വിവേകമുള്ള നമ്മളാവുമ്പോഴാണ്.... ഷൈലജ ടീച്ചറും കലക്ടർ നൂഹ് സാറും ഓരോ ദിവസത്തേയും കാര്യങ്ങൾ വിശദീകരിക്കുമ്പോൾ നമ്മൾ ശ്വാസമടക്കിപ്പിടിച്ചിരുന്ന് കേൾക്കാറുണ്ട്..... അവർ പറയുന്നത് പാലിക്കാറുണ്ട്.... എന്നാൽ അപ്പോഴും ട്രിപ്പടിച്ചും, ആഘോഷിച്ചും നടക്കുന്ന കുറേ എണ്ണം വേറെയുമുണ്ട്..... ഇവരെ എങ്ങനെ കണ്ട്രോൾ ചെയ്യും..??
എത്രയൊക്കെ സൂക്ഷിച്ചിട്ടും രോഗം വരുന്നവരുണ്ട്.... അത് ചെറിയ ഒരു വിഭാഗമാണ്.... എന്നാൽ,പടിവാതിൽക്കൽ എത്തുന്നത് വരെ വിശ്വസിക്കാത്തവരോട് എന്ത് പറഞ്ഞ് മനസ്സിലാക്കും..... ഒരു പക്ഷേ നമുക്ക് മെഡിക്കൽ ഫീൽഡിൽ സഹായിക്കാൻ പറ്റില്ലായിരിക്കാം, പക്ഷേ നമുക്ക് ഒരു വൈറസ് വ്യാപനത്തിന്റെ കണ്ണിയാവാതെയിരിക്കാം....
ഒരു നാട് മുഴുവൻ നിലനിൽപ്പിനായി പൊരുതുമ്പോൾ അതേ കൂട്ടത്തിൽ നിന്ന് തോൽപ്പിക്കരുതേ എന്ന് മാത്രം....
കൂടാതെ, രാപ്പകലില്ലാതെ നമ്മുടെ നാഡീഞരമ്പുകളുടെ പൾസ് കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ മാതൃകാ ടീമിനോട് ഒരുപാട് കടപ്പാട്.....

Comments
Post a Comment