Posts

Showing posts from May, 2021
  ഉത്തരം മുട്ടിച്ച ഒരു ചോദ്യം (Part 1) NB: ഇങ്ങനെ ഫിലോസഫി പറയാൻ ആഗ്രഹമില്ലെങ്കിലും ഇതിലെ ചില യാഥാർത്ഥ്യങ്ങൾ ചിലർക്കെങ്കിലും സ്വന്തം ജീവിതത്തോട് ബന്ധപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നു...😌😇 സ്കൂൾ പ്രവേശനോത്സവങ്ങളിലെ ആദ്യ ക്ലാസുകളിൽ സ്ഥിരമായി നേരിട്ടിരുന്ന ഒരു വലിയ പ്രതിസന്ധിയുണ്ടായിരുന്നു..... ഭാവിയിൽ ആരാവണമെന്ന ചോദ്യം..... ആദ്യദിനമായതിനാൽ ക്ലാസിൽ വരുന്ന അധ്യാപകരുടെ പ്രധാന അജണ്ട പരിചയപ്പെടലാണ് ..... പേരിൻ്റെയും സ്ഥലത്തിൻ്റെയും കൂടെ dream ചോദിക്കാത്ത അധ്യാപകർ വളരെ കുറവായിരുന്നു.... എന്നാൽ, അതിനുത്തരമായി ഇന്നോളം പറഞ്ഞതൊന്നുമായിരുന്നില്ല യഥാർത്ഥ സ്വപ്നങ്ങൾ....  ബെഞ്ചിൻ്റെ ഒരറ്റത്തു നിന്ന് തുടങ്ങി ഒരോർത്തരും പറഞ്ഞ് പറഞ്ഞ് തന്നിലേക്ക് എത്തുന്നതിനു മുമ്പ് കണ്ടെത്തുന്ന സ്വപ്നങ്ങൾ ഓരോ വർഷവും ഓരോന്നായിരിന്നു.... നിമിഷനേരങ്ങൾക്കുള്ളിൽ ഒരു സ്വപ്നം കണ്ടെത്തുക എന്നത് വലിയ കഷ്ടപ്പാടുള്ള ഒരു ജോലിയാണ്.... അത് സ്വപ്നങ്ങൾ ഇല്ലാത്തത് കൊണ്ടായിരുന്നല്ല, മറിച്ച് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിട്ടാണ് നമ്മുടെ മറുപടിയെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ പരിഷ്കാരിയായിപ്പോവുമോ എന്ന ഭയം തന്നെയായിരുന്നു.....