Posts

Showing posts from March, 2020
ഇവരോടൊക്കെ ഇനി എന്ത് പറയാനാ.....🤐🤐എങ്ങനെ പറയാനാ........😔😔😔 ഇത് വായിച്ചിട്ട് ഞാനൊരു ഭീരുവാണെന്ന് തോന്നുന്നവരുണ്ടാകാം.... എന്നാലും സാരമില്ല....പറയാതെ വയ്യ..... അപ്രതീക്ഷിതമായി കിട്ടിയ ലീവുകൾ വളരെ വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്ന കുറേ ആളുകളെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു.... ലീവ് ഉണ്ടെന്ന അറിയിപ്പു വന്നതിന്റെ പിറ്റേന്നു തന്നെ ഫ്രണ്ട്സിന്റെ കൂടെ റോയൽ എൻഫീൽഡ് ബുള്ളറ്റുമെടുത്ത് മൂന്ന് ദിവസത്തെ ഊട്ടി ട്രിപ്പിനു പോയ പഴയ schoolmate. പ്രൈമറി, സെക്കന്ററി കൊറോണ സാധ്യതകൾ കഷ്ടപ്പെട്ട് പട്ടികപ്പെടുത്തുന്നുണ്ടെങ്കിലും, വിവരക്കേട് കൊണ്ട് അസുഖം വന്നവരുടെ പട്ടിക ഉണ്ടാകുമ്പോൾ അതിൽ ആദ്യ സ്ഥാനം പിടിക്കാൻ മാത്രം ഇതുപകരിക്കും.... ഒരു മാസക്കാലത്തേക്ക് സംസ്ഥാനം മൊത്തം "isolation" ൽ നിൽക്കുമ്പോൾ അടുത്ത ആഴ്ച തീരുമാനിച്ച മകന്റെ കല്യാണത്തിനു 2000 ആൾക്കാരെ ക്ഷണിച്ചു തീർക്കാൻ ഓടി നടക്കുന്നവർ..... (ബിരിയാണി പോയാലും കൊറോണ വേണ്ടേ....) അടിയന്തര ആചാരങ്ങൾ നടത്തി റിസപ്ഷനുകൾ നീട്ടിവെക്കുക എന്ന ഒരു അവസാനഘട്ട ഓപ്ഷൻ ഉണ്ടായിട്ടും..... 50% ത്തോളം ഇതര സംസ്ഥാനവിദ്യാർഥികൾ പഠിക്കുന്ന NIT Calicut ൽ വരെ ഇതര സം...