ഉത്തരം മുട്ടിച്ച ഒരു ചോദ്യം
(Part 1)
NB: ഇങ്ങനെ ഫിലോസഫി പറയാൻ ആഗ്രഹമില്ലെങ്കിലും ഇതിലെ ചില യാഥാർത്ഥ്യങ്ങൾ ചിലർക്കെങ്കിലും സ്വന്തം ജീവിതത്തോട് ബന്ധപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നു...😌😇
സ്കൂൾ പ്രവേശനോത്സവങ്ങളിലെ ആദ്യ ക്ലാസുകളിൽ സ്ഥിരമായി നേരിട്ടിരുന്ന ഒരു വലിയ പ്രതിസന്ധിയുണ്ടായിരുന്നു..... ഭാവിയിൽ ആരാവണമെന്ന ചോദ്യം.....
ആദ്യദിനമായതിനാൽ ക്ലാസിൽ വരുന്ന അധ്യാപകരുടെ പ്രധാന അജണ്ട പരിചയപ്പെടലാണ് ..... പേരിൻ്റെയും സ്ഥലത്തിൻ്റെയും കൂടെ dream ചോദിക്കാത്ത അധ്യാപകർ വളരെ കുറവായിരുന്നു.... എന്നാൽ, അതിനുത്തരമായി ഇന്നോളം പറഞ്ഞതൊന്നുമായിരുന്നില്ല യഥാർത്ഥ സ്വപ്നങ്ങൾ....
ബെഞ്ചിൻ്റെ ഒരറ്റത്തു നിന്ന് തുടങ്ങി ഒരോർത്തരും പറഞ്ഞ് പറഞ്ഞ് തന്നിലേക്ക് എത്തുന്നതിനു മുമ്പ് കണ്ടെത്തുന്ന സ്വപ്നങ്ങൾ ഓരോ വർഷവും ഓരോന്നായിരിന്നു.... നിമിഷനേരങ്ങൾക്കുള്ളിൽ ഒരു സ്വപ്നം കണ്ടെത്തുക എന്നത് വലിയ കഷ്ടപ്പാടുള്ള ഒരു ജോലിയാണ്.... അത് സ്വപ്നങ്ങൾ ഇല്ലാത്തത് കൊണ്ടായിരുന്നല്ല, മറിച്ച് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിട്ടാണ് നമ്മുടെ മറുപടിയെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ പരിഷ്കാരിയായിപ്പോവുമോ എന്ന ഭയം തന്നെയായിരുന്നു....
ഡോക്ടർ, എഞ്ചിനീയർ, പൈലറ്റ് , സയൻ്റിസ്റ്റ്, കലക്ടർ എന്നിങ്ങനെയുള്ള കുറച്ചു തസ്തികകൾ ഈ മറുപടികളിലെ സ്ഥിരം പുള്ളികളാണ്.... ഇതൊക്കെ എന്താണെന്നോ അതിലെ സാധ്യതകൾ എന്താണെന്നറിഞ്ഞിട്ടോ ഒന്നുമല്ല.... അതുവരെ കണ്ട സിനിമകളിൽ നിന്നും നാട്ടുകാരിൽ നിന്നും കിട്ടിയവയാണിതെല്ലാം....😅
സത്യം പറഞ്ഞാൽ നമ്മളീ പറഞ്ഞ സ്വപ്നങ്ങൾക്കെല്ലാം മുകളാലായി, ഒരു സാധാരണ ഹൈസ്കൂൾകാരനെ സംബന്ധിച്ചടത്തോളം ഫുൾ എ പ്ലസും, ഹയർ സെക്കൻഡറികാരനെ സംബന്ധിച്ചിടത്തോളം പരമാവധി മാർക്കുമാണ് സ്വപ്നം.... അതിനപ്പുറത്തേക്ക് ചിന്തിക്കാനുള്ള അവസരങ്ങൾ നമ്മുടെ സാമ്പദായങ്ങളിൽ കുറവാണെന്നതാണ് യാഥാർത്ഥ്യം.... (ഏഴാം ക്ലാസിൽ വെച്ച് തന്നെ IIT യും AlIMS മെല്ലാം സ്വപ്നം കണ്ടവരെ ഇവിടെ ഉൾപ്പെടുത്തുന്നില്ല...😅)
എന്നാൽ എപ്ലസുകളും മാർക്കുകളും വെറുതെയാണെന്നും അതിനപ്പുറത്തേക്ക് സ്വപ്നം കാണണമെന്നും പറഞ്ഞ് Thug life കാണിച്ച് നടക്കുന്നവരെ കണ്ടിട്ടുണ്ട്..... അവരാരും മാർക്കില്ലാത്തവന് ഉപരിപഠനത്തിന് അഡ്മിഷൻ വാങ്ങി കൊടുത്ത ചരിത്രം ഇതുവരെ കേട്ടിട്ടില്ല.... അതുപോലെ തന്നെ ഫുൾ എപ്ലസ് മാത്രമാണ് സ്വപ്നം കാണേണ്ടത് എന്ന് ഘോരഘോരം പ്രസംഗിക്കുന്നവരെ ഒട്ടുമിക്ക മോട്ടിവേഷൻ ക്ലാസുകളിലും കാണാറുണ്ട്.... പക്ഷേ ഇതെല്ലാം ഭാവിയിലേക്കുള്ള ശക്തമായ investment മാത്രമാണെന്നത് അവർ മറച്ചുവെക്കുന്നു....
ഇതിനു രണ്ടിനുമിടയിലൂടെയുള്ള ഒരു മധ്യവർത്തിയായ സമീപനമാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നതെങ്കിൽ അവർ ഒരുപാട് സ്വപ്നങ്ങൾ ഒരുമിച്ച് കണ്ടേനെ.... അതിലൊരു സ്വപ്നമായ ഫുൾ എപ്ല സിനു പരിശ്രമിക്കുമ്പോൾ തന്നെ അത് കഴിഞ്ഞതിനു ശേഷം എന്തു വേണമെന്നതിനെ കുറിച്ചും അവർ ചിന്തിച്ചേനേ....
ഇത്തരത്തിൽ ഒന്നിലധികം സ്വപ്നങ്ങൾ ഉണ്ടായിരുന്നിട്ടും പറയാൻ മടിച്ചവരാണ് ഞാനടക്കമുള്ള പലരും.... അതൊരു വ്യാമോഹമായി തോന്നേണ്ടതില്ല.... ആകെയുള്ള ഈ ജീവിതത്തിൽ ഇഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങൾ ചെയ്യാനാഗ്രഹിക്കുന്നു എന്നതിൽ എന്താണ് തെറ്റ്.... അതൊക്കെ അത്യാഗ്രഹമാണെന്ന് പറയുന്ന നാട്ടുകാരോടും കൂട്ടുകാരോടും സലാം പറഞ്ഞ് വിടുക.... നമ്മുടെ സ്വപ്നങ്ങൾ നമ്മുടെ മാത്രം സ്വകാര്യ അഹങ്കാരമാണ്.... ഇനിയത് പരസ്യമായി പറഞ്ഞില്ലെങ്കിലും അവയെല്ലാം നേടാൻ ശ്രമിക്കുന്നതിലാണ് കാര്യം....
ഗുണപാഠം: നാളെ ടീച്ചർ ചോദിക്കുമ്പോൾ പറയാനുള്ള സ്വപ്നം ഇപ്പോൾ തന്നെ കണ്ടെത്തുക😜
❤️❤️June 1---Happy പ്രവേശനോത്സവം...❤️❤️
Aseem Panoli
Comments
Post a Comment